വുഹാൻ: കൊറോണ വൈറസ് മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 56 ആയതായി ഔദ്യോഗിക സ്ഥിരീകരണം. ഗുരുതരമായ സാഹചര്യമാണ് നില നില്‍ക്കുന്നതെന്ന് പ്രസിഡന്‍റ് ഷീ ജിങ് പിങ് പറഞ്ഞു. ഏറെ ഭീതി വിതക്കുന്ന വൈറസ് ചൈനയ്ക്ക് പുറമെ മറ്റു പല രാജ്യങ്ങളിലേക്കും പടർന്നു പിടിക്കുന്നുണ്ട്. ചൈനയിൽ മരണ സംഖ്യ ദിനംപ്രതി വർധിക്കുന്നത് ലോകം മുഴുവൻ ആശങ്ക പടർത്തുന്നുണ്ട്.
ചൈനയിൽ മാത്രം ജനുവരി 25 വരെ 1,975 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചുവെന്നാണ് കണക്ക്. ഹുബി ഭരണകൂടത്തിന്റെ കണക്കുകള്‍ പ്രകാരം പുതുതായി 13 പേര്‍ വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ട്. 323 പേര്‍ക്ക് രോഗം ബാധിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു. വുഹാന്‍ പ്രവശ്യയുടെ തലസ്ഥാനമായ ഹുബിയിലാണ് വൈറസ് ബാധ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്നത്.
അതേസമയം, ഹുബിയുടെ സമീപ പ്രദേശമായ ഹെനാനിലും വൈറസ് മൂലം ഒരാള്‍ മരിച്ചു. ഷാങ്ഹായിയിലും ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon