ദമാൻ: വിനോദയാത്രയ്ക്കുപോയ 8 മലയാളികള്‍ നേപ്പാളിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ദുരന്തം. മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാകാം കാരണമെന്ന് പൊലീസ്. മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍; ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എത്തി. മരിച്ചത് ഏറെയും തിരുവനന്തപുരത്തുനിന്നുള്ളവരാണ്. നേപ്പാളില്‍ മരിച്ചത് ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളുമുണ്ട്. പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), ടി.ബി.രഞ്ജിത് കുമാര്‍ (39), ഇന്ദു രഞ്ജിത്, ശ്രീഭദ്ര (9), അഭിനവ് (9), അഭി നായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്. വിനോദയാത്രാസംഘത്തില്‍ 15 പേരുണ്ടായിരുന്നു. നാലു മുറികള്‍ ബുക് ചെയ്തെങ്കിലും എട്ടുപേര്‍ താമസിച്ചത് ഒരുമുറിയിലായിരുന്നു. എല്ലാ വാതിലുകളും ജനലുകളും ഉള്ളില്‍ നിന്ന് കുറ്റിയിട്ടെന്ന് ഹോട്ടല്‍ മാനേജര്‍ പറയുന്നു.
https://ift.tt/2wVDrVvവിനോദയാത്രയ്ക്കുപോയ 8 മലയാളികള്‍ നേപ്പാളിലെ ഹോട്ടലില്‍ മരിച്ച നിലയില്‍
Previous article
പൗരത്വ നിയമ ഭേദഗതി: ഗവര്‍ണർക്കെതിരെ ഒ രാജഗോപാൽ രംഗത്ത്
This post have 0 komentar
EmoticonEmoticon