തൃശൂർ: തുഷാർ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസിൽ പരാതിക്കാരനായ നാസിൽ അബ്ദുല്ല കൂടുതൽ തെളിവുകൾ ഇന്നു കോടതിക്ക് കൈമാറും. തെളിവ് കൈമാറണമെന്ന് നാസിൽ അബ്ദുല്ലയോട് അജ്മാൻ പബ്ളിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. തരാനുള്ള പണത്തിൻറ വിവരങ്ങൾ, തുഷാറിന്റെ കമ്പനിയുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയെക്കുറിച്ചുള്ള രേഖകൾ നാസിൽ കൈമാറും. അതേസമയം, ഒത്തുതീർപ്പു ചർച്ചകൾ തുടരുകയാണ്. ഒത്തുതീർപ്പാക്കാനുള്ള തുക അറിയിച്ചെങ്കിലും തുഷാർ അനുകൂലമായല്ല പ്രതികരിച്ചതെന്നു നാസിൽ അറിയിച്ചു. ഒത്തുതീർപ്പു വ്യവസ്ഥകൾ അംഗീകരിച്ചാൽ മാത്രമേ കേസിൽ നിന്നും പിൻമാറുകയുള്ളൂവെന്നാണ് നാസിലിന്റെ നിലപാട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon