ads

banner

Saturday 4 January 2020

author photo

ന്യൂഡല്‍ഹി: കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാന കമ്പനികള്‍ക്കാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്.

 പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിയന്‍ വ്യോമപാതയിലൂടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ മുന്‍കരുതല്‍ പാലിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, നിലവില്‍ വ്യോമപാതയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ പാലിക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എയര്‍ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

യു.എസ്, യൂറോപ്പ് തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയില്‍നിന്ന് പോകുന്ന മിക്ക വിമാനങ്ങളും ഇറാനിയന്‍ വ്യോമപാതയിലൂടെയാണ് സഞ്ചരിക്കുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement