ന്യൂഡൽഹി: ജനുവരി അഞ്ചിന് ജെഎന്‍യു ക്യാംപസിലുണ്ടായ അക്രമം ആസൂത്രണം ചെയ്തവരെ തിരിച്ചറിഞ്ഞതായി സൂചന. യുണൈറ്റഡ് എഗെയിന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്ട്സാപ് ഗ്രൂപ്പിലെ അംഗങ്ങളായ മുപ്പത്തിയേഴ് പേരെയാണ് പ്രത്യേക അന്വേഷണസംഘം തിരിച്ചറിഞ്ഞത്. എന്നാല്‍ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അക്രമിസംഘത്തെ കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയാറാകാഞ്ഞത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
അതേസമയം ഞായറാഴ്ച്ചയുണ്ടായ അക്രമത്തിന് ശേഷം ആദ്യമായി ജെഎന്‍യു വൈസ് ചാന്‍സലര്‍ എം.ജഗദേഷ് കുമാര്‍ ഇന്ന് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. ആക്ടിവിസ്റ്റ് വിദ്യാര്‍ഥികളാണ് ക്യാംപസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് വിസി ആരോപിച്ചു. ഹോസ്റ്റലുകളില്‍ അനധികൃമായി താമസിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്താന്‍ വാര്‍ഡന്മാര്‍ക്ക് വിസി നിര്‍ദേശം നല്‍കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon