ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി. കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചായിരുന്നു ഒവൈസിയുടെ വോട്ടഭ്യർഥന. കോൺഗ്രസ് നേതാക്കളുടെ പക്കൽനിന്ന് പണം വാങ്ങിച്ചോളു, പക്ഷെ വോട്ട് തന്റെ പാർട്ടിക്ക് തന്നെ ചെയ്യണമെന്ന് ഒവൈസി പറഞ്ഞു. സംഗറെഡ്ഡി ജില്ലയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസുകാരുടെ കയ്യിൽ ഒരുപാട് പണമുണ്ട്. അവർ പണം തരുകയാണെങ്കിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്. ഞാൻ കാരണം നിങ്ങൾക്ക് ആ പണം ലഭിക്കും. അവർ എന്തൊക്കെയാണോ തരുന്നത് അതൊക്കെ വാങ്ങിച്ചോളു. പക്ഷെ നിങ്ങൾ എനിക്ക് തന്നെ വോട്ട് രേഖപ്പെടുത്തണം. എന്റെ വില 2000 അല്ല, ഞാൻ അതിനെക്കാൾ വിലമതിക്കുന്നതാണ്. അതിനാൽ കോൺഗ്രസ് ജനങ്ങൾക്ക് കൂടുതൽ പണം നൽകണമെന്നും ഒവൈസി പറഞ്ഞു. ജനുവരി 22നാണ് ഹൈദരാബാദിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 25ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടും.
തെലങ്കാന നിർമ്മൽ ജില്ലയിലെ ഭയീന്‍സയില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ ഒവൈസി അപലപിച്ചു. വർഗീയ സംഘർഷത്തിന് കാരണകാരായവർക്കെതിരെ ഉടൻ നടപടി എടുക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവിവിനോട് ഒവെസി ആവശ്യപ്പെട്ടു. സംഘർഷത്തിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഭയീന്‍സയിലെ ജനങ്ങൾ സമാധാനം പാലിക്കണമെന്നും ഒവെസി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon