മലയാളത്തിലും തമിഴിലും ഒരു പോലെ വിജയം നേടിയ ചിത്രമായിരുന്നു പ്രേമം. ചിത്രത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തിനൊപ്പം മലര്‍ മിസായിയും പിന്നീട് കാമുകിയായി മാറുകയും പിന്നീട് സാഹചര്യങ്ങളില്‍ അകലുകയും ചെയ്യുന്ന വേഷമായിരുന്നു സായിപല്ലവി അഭിനയിച്ചത്. എന്നാല്‍ ചിത്രത്തില്‍ സായിയും ആരാധകരുടെ മനസ് കിഴടക്കിയിരുന്നു.
ഇപ്പോഴിതാ പ്രേമത്തിലെ ഒരു ചിത്രത്തിനൊപ്പം മലര്‍ മിസിന് പിറന്നാള്‍ ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് നിവിന്‍ പോളി. മികച്ചൊരു വര്‍ഷമാകട്ടെ കടന്നുവരുന്നതെന്ന് കുറിച്ച നിവിന്‍ അനുഗ്രഹവും പങ്കുവച്ചു. ചിത്രത്തിനെ നന്ദിയറിയിച്ചു കൊണ്ട് സായിയുടെ മറുപടി ഉടനെ എത്തിയിരുന്നു. നിവിന്റെ ആശംസയും സായിയുടെ മറുപടിയുമെല്ലാം ആരാധകര്‍ വലിയ ആഘോഷമാക്കുകയാണ്.
This post have 0 komentar
EmoticonEmoticon