തമിഴ് ചിത്രം നീയാ 2 പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എല്‍ സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് നീയാ 2. ജയ് നായകനായി എത്തുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
റായ് ലക്ഷ്മി , കാതറിന്‍ തെരേസാ എന്നിവര്‍ ഒരുമിച്ചുള്ള സ്റ്റില്‍ ആണ് പുറത്തിറങ്ങിയത് . ഏ .ശ്രീധര്‍ നിര്‍മിക്കുന്ന ചിത്രം മെയ് 24-ന് പ്രദര്‍ശനത്തിന് എത്തും. ശക്തമായ പ്രണയകഥയുടെ പശ്ചാത്തലത്തിലുള്ള നാഗങ്ങളുടെ കഥ ആണ് ചിത്രം പറയുന്നത് .
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon