പത്തനംതിട്ട: അടൂരില്‍ യുവാവിന് നേരേ അയല്‍വാസിയുടെ ആസിഡ് ആക്രമണം. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിന്(25) നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. സംഭവത്തില്‍ അയല്‍വാസിയായ ചിക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) അടൂര്‍ പൊലീസിസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി അഭിലാഷിന്‍റെ വീടിന് സമീപത്ത് കുപ്പിയില്‍ ആസിഡുമായി ഒളിച്ചിരുന്ന വിശ്വംഭരന്‍ അഭിലാഷിന് നേരെ ഒഴിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ശരീരത്തിന്‍റെ പലഭാഗത്തുമായി ആസിഡ് വീണ് അഭിലാഷിന് ഗുരുതര പരിക്കേറ്റു. അഭിലാഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അഭിലാഷിന്‍റെ സുഹൃത്തുക്കളും വിശ്വംഭരനും കുറച്ചുനാള്‍ മുമ്ബ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് ആക്രമണം നടത്തിയതെന്ന് പ്രതി മൊഴി നല്‍കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon