ബാഗ്‌ദാദ്: ഇറാഖ് തലസ്ഥാനമാ ബാഗ്ദാദിലുള്ള അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റ് ആക്രമണം. മൂന്ന് റോക്കറ്റുകള്‍ എംബസിക്ക് സമീപം പതിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശരാജ്യങ്ങളുടെ എംബസികള്‍ ഉള്‍പ്പെട്ട ഗ്രീന്‍ സോണിലായിരുന്നു റോക്കറ്റുകള്‍ പതിച്ചത്.
ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയില്‍ നിന്ന് തൊടുത്ത മൂന്ന് റോക്കറ്റുകളാണ് എംബസിക്ക് നേരെ വന്ന് പതിച്ചത്. കഴിഞ്ഞ ഒരു മാസമായി അമേരിക്കയും ഇറാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളിലേക്ക് ഇറാഖ് വലിച്ചിഴക്കപ്പെട്ടിരുന്നു. ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുെൈലമാനിയെ ഇറാഖില്‍വച്ച് അമേരിക്കന്‍ സൈന്യം വധിച്ചതിനു പിന്നാലെ മൂന്നാമത്തെ ആക്രമണമാണിത്.
ഇറാഖ് പ്രധാനമന്ത്രി ആദേല്‍ അബ്ദുള്‍ മഹദി സംഭവത്തെ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ ഒരു യുദ്ധത്തിലേക്ക് തങ്ങളുടെ രാജ്യത്തെ വലിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതീവസുരക്ഷാ മേഖലയായി കരുതുന്ന ഗ്രീന്‍ സോണിലാണ് എംബസി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon