തിരുവനന്തപുരം: 2019ലെ ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഫെബ്രുവരി 20ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പുരസ്കാരം സമ്മാനിക്കും. സ്പീക്കറുടെ പ്രസ് സെക്രട്ടറി ഇ.കെ മുഷ്താഖ് ആണ് വിവരം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.
ലോക്സഭാ മുന്‍ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ചെയര്‍മാനായ പുരസ്കാര നിര്‍ണയ സമിതിയും ഭാരതീയ ഛാത്ര സന്‍സദ് ഗവേണിങ് കൗണ്‍സിലും ചേര്‍ന്നാണ് ജേതാവിനെ തെരഞ്ഞെടുത്തത്. നിയമസഭാ പ്രവര്‍ത്തനങ്ങളെ ജനങ്ങളുമായി അടുപ്പിക്കുന്ന പദ്ധതികള്‍ കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ന്‍ നടപ്പാക്കിയതായി പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon