ads

banner

Saturday, 18 January 2020

author photo

മലപ്പുറം: കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാനെ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംവാദത്തിന് വെല്ലുവിളിച്ച്‌ കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിന്റെ സനദ്ദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് ഗവര്‍ണര്‍ക്ക് പറഞ്ഞുകൊടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഭരണ നിര്‍വഹണപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് ഒരു പങ്കും വഹിക്കാനില്ല. ഗവര്‍ണര്‍ ഭരണഘടന വായിക്കുകയാണങ്കില്‍ ഇക്കാര്യം മനസിലാകുമെന്നും കബില്‍ സിബല്‍ പറഞ്ഞു. ഗവര്‍ണര്‍ എന്നത് ആലങ്കാരിക പദവി മാത്രമാണ്. ഗവര്‍ണര്‍ നിയമത്തിന് അതീതനല്ല. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ട പദവിയാണ് ഗവര്‍ണറെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഹിറ്റ്‌ലറുടെ അജന്‍ഡയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. യൂനിവേഴ്‌സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയിരിക്കുന്നു. ഭരണകൂടത്തിനെതിരേ ചിന്തിക്കുന്നവരെ നിശബ്ദമാക്കാനാണ് യൂണിവേഴ്‌സിറ്റികള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നതിലൂടെ ശ്രമിക്കുന്നത്. അത്തരം യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ മോദി അനുകൂല മാധ്യമങ്ങള്‍ കാണുന്നില്ലെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement