ഹൊബാര്‍ട്ട്: ഒരിടവേളയ്ക്ക് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ സാനിയ മിർസയുടെ തുടക്കം കിരീടം നേടി ഗംഭീരം. ഹോബര്‍ട്ട് ഇന്‍റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ-നദിയ കിച്നോക്ക് സഖ്യം കിരീടം നേടി. 6-4, 6-4 എന്ന സ്കോറിനാണ് സാനിയയും ഉക്രൈന്‍ താരവും തമ്മിലുള്ള സഖ്യം കിരീടം നേടിയത്.
ചൈനയുടെ രണ്ടാം സീഡ് താരങ്ങളായ ഷുവായ് പെങ്-ഷുവായ് സാങ് ജോഡിയെയാണ് കലാശക്കളിയില്‍ സാനിയ സഖ്യം തകര്‍ത്ത് വിട്ടത്. സെമിയില്‍ സ്ലൊവീനിയന്‍-ചെക്ക് ജോഡിയായ ടമാര സിദാന്സെകിനെയും മരിയ ബൗസ്കോവയെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചായിരുന്നു സാനിയ-കിച്നോക്ക് സഖ്യത്തിന്റെ മുന്നേറ്റം.
അമ്മയായതിന് ശേഷം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് സാനിയ മിര്‍സ വിട്ടു നില്‍ക്കുകയായിരുന്നു. 2017ലാണ് അവര്‍ അവസാന മല്‍സരം കളിച്ചത്. ഒന്നര വർഷത്തോളം നീണ്ടു നിന്ന ഇടവേളയ്ക്ക് ശേഷമാണ് അവർ തിരിച്ചെത്തിയത്. കിരീടം നേടിയുള്ള തിരിച്ചു വരവ് അവർ അവിസ്‌മരണീയമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon