കൊച്ചി:ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ പൊലീസിന്‍റെ സുരക്ഷാ മുന്നറിയിപ്പ്. കൊച്ചി നഗരത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കി. ടൂറിസ്റ്റുകള്‍ നിരീക്ഷണത്തിലാണ്. ഹോട്ടലുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.
ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ സഹ്റാന്‍ ഹാഷീം മുന്‍പൊരിക്കല്‍ കേരളത്തിലെത്തിയിരുന്നു എന്ന് അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു. സംസ്ഥാനത്തെ ചിലരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചിയിലും പൊലീസ് സുരക്ഷ ശക്തമാക്കിയത്. സംശയമുള്ള ഇടങ്ങളിലെല്ലാം പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
ഹോട്ടലുകളിലും ഹോം സ്റ്റേകളിലും താമസിക്കാന്‍ വരുന്നവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു വയ്ക്കാനും ഉടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ റെയ്ൽവേ സ്റ്റേഷന്‍, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും പൊലീസ് പരിശോധനകള്‍ നടത്തിവരികയാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലുള്ള ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളതെന്ന് കൊച്ചി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon