പശ്ചിമബംഗാള്‍ :തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തൃണമൂല്‍ എം.എല്‍ .എമാര്‍ പാര്‍ട്ടി വിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എം.എല്‍.എമാര്‍ താനുമായി ആശയവിനിമയം നടത്തിയെന്നും മോദി പറഞ്ഞു. പശ്ചിമബംഗാളിലെ സെരാംപൂരിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ അവകാശവാദം.
മോദിയുടെ പ്രസംഗത്തില്‍ നിന്ന്: “ദീദി, വോട്ടെണ്ണല്‍ ദിനമായ മെയ് 23ന് എല്ലായിടത്തും താമര വിരിയും, എം.എല്‍.എമാര്‍ നിങ്ങളില്‍ നിന്ന് ഓടിപ്പോകും, നിങ്ങളുടെ 40 എം.എല്‍.എമാരുമായി ഇപ്പോഴും ബന്ധമുണ്ട്. വരാനിരിക്കുന്ന നാളുകളില്‍ മുഖ്യമന്ത്രിയുടെ നിലനില്‍പ്പ് തന്നെ പ്രയാസമായിരിക്കും.” പശ്ചിമബംഗാളില്‍ നിന്ന് 25 സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്. പിന്നാലെയാണ് ഏവരെയും അമ്പരപ്പിക്കുന്ന അവകാശവാദവുമായി മോദി തന്നെ രംഗത്ത് എത്തുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് പ്രസംഗം നടന്ന സെരാംപൂര്‍ .
This post have 0 komentar
EmoticonEmoticon