തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണം അതിരുവിടുന്നുവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണ. ഗതാഗതം തടസ്സപ്പെടുത്തുന്ന വിധവും വലിയ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവിധവുമാണ് പല മണ്ഡലങ്ങളിലും പ്രചരണം മുന്നോട്ട് പോകുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ക്ക് പലപരാതികള്‍ ലഭിച്ചിട്ടുണ്ട്.
പരിശോധിച്ച് നടപടിയെടുക്കണമെന്ന് കാണിച്ച് ടീക്കാറാം മീണ ഡിജിപി ലോക്നാഥ് ബെഹറക്ക് കത്ത് നല്‍കി. കൂടുതല്‍ ജാഗ്രതപുലര്‍ത്താനും നിയമലംഘനം കണ്ടാല്‍ നടപടി സ്വീകരിക്കാനും കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. വാഹനങ്ങള്‍ക്കോ വഴി നടക്കുന്നവര്‍ക്കോ തടസ്സം ഉണ്ടാക്കും വിധമുള്ള പ്രചരണം നിയമവിരുദ്ധമാണ്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ഇത് പാലിക്കപ്പെടുന്നില്ലെന്ന പരാതി വ്യാപകമാണ്.
This post have 0 komentar
EmoticonEmoticon