തൃശൂര്‍: തൊഴിയൂരില്‍ ആർഎസ്എസ് പ്രവര്‍ത്തകന്‍ സുനിലിനെ 1994ല്‍ വധിച്ച കേസില്‍ അഞ്ചങ്ങാടി സ്വദേശി യൂസഫലിയും കൊളത്തൂര്‍ സ്വദേശി ഉസ്മാനും കസ്റ്റഡിയില്‍. വിദേശത്തുനിന്നെത്തിയ യൂസഫലിയെ പിടികൂടിയത് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ്. നിരപരാധികളായ സിപിഎമ്മുകാര്‍ ശിക്ഷിക്കപ്പെട്ട കേസാണിത്.
കുന്നംകുളം തൊഴിയൂര്‍ സുനില്‍ കൊലക്കേസില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തിനുശേഷമാണ് സത്യം തെളിഞ്ഞത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സുനില്‍കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു അറസ്റ്റിലായിരുന്നത്‍. നേരത്തെ ശിക്ഷിക്കപ്പെട്ടത് നിരപരാധികളായ നാലു സി.പി.എം പ്രവർത്തകരാണ്.
This post have 0 komentar
EmoticonEmoticon