കൊച്ചി: ലുലു ഗ്രൂപ് സംഘടിപ്പിക്കുന്ന ഫാഷന്‍ വീക്കിന് കൊച്ചി ലുലുമാളില്‍ തുടക്കമായി. രാജ്യാന്തര ബ്രാന്‍ഡുകളെ അണിനിരത്തി ലുലു ഫാഷൻ വീക്ക് അവതരിപ്പിക്കുന്ന ലുലു ഫാഷൻ ഫോറം കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കും.അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഫാഷന്‍ വീക്കില്‍ മുപ്പത് ഫാഷന്‍ ഷോകളാണ് അരങ്ങേറുക.
അമ്പത് രാജ്യാന്തര ഫാഷന്‍ ബ്രാന്‍ഡുകള്‍. അവയുടെ സ്പ്രിങ്–സമ്മര്‍ ശ്രേണിയിലുള്ള വിവിധ വസ്ത്രങ്ങള്‍. ആ വൈവിധ്യം ഉറപ്പാക്കിയാണ് ഫാഷന്‍ വീക്കിന് തുടക്കമായത്. ചലച്ചിത്രതാരം സണ്ണിവെയ്നും മോഡല്‍ തസ് വീര്‍ മുഹമ്മദും ചേര്‍ന്നായിരുന്നു ഫാഷന്‍ വീക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഫാഷൻ, ലൈഫ് സ്റ്റൈൽ മേഖലകളിലെ പ്രഗൽഭർ പരിപാടിയില്‍ പങ്കെടുക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon