തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ബസുകളിലെ അമിത ചാര്‍ച്ച് നിയന്ത്രിക്കുമെന്ന് എ.കെ ശശീന്ദ്രന്‍. ഇത്തരം ബസുകളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് അദേഹം പറഞ്ഞു.
നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പിഴ ഈടാക്കല്‍ നടപടി ഉള്‍പ്പെടെ സ്വീകരിച്ചു. 3,75000 പിഴയാക്കി ഈടാക്കി. പരിശോധന വരും ദിവസങ്ങളിലും തുടരും. ടിക്കറ്റ് നല്‍കുന്ന ഏജന്‍സികളിലും പരിശോധന തുടരും. 46 ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കല്ലട ഉള്‍പ്പെടെയുള്ള സ്വകാര്യ ബസുകള്‍ രജിസ്റ്റര്‍ ചെയ്തത് അരുണാചല്‍ പ്രദേശിലാണ്.
മതിയായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഏജന്‍സികള്‍ പൂട്ടേണ്ടി വരും. അതിനുള്ള നിയമ നടപടി സ്വീകരിക്കും. ചരക്ക് വാഹനമായി കോണ്‍ട്രാക്ട് ക്യാരേജുകളെ മാറ്റുന്നത് തടയും. ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
കേസ് കൈകാര്യം ചെയ്യുന്നതിനായി കൊച്ചിയിലെ അസി. കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏഴ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
കൂടുതല്‍ പേരുടെ മൊഴിയെടുക്കും.
This post have 0 komentar
EmoticonEmoticon