ന്യൂഡല്‍ഹി: ജെ.എന്‍.യു. സംഘര്‍ഷം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ട് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി പോലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. ഫ്രണ്ട്‌സ് ഓഫ് ആര്‍.എസ്.എസ്, യൂണിറ്റി എഗെനിസ്റ്റ് ലെഫ്റ്റ് എന്നീ വാട്ട്‌സ് ആപ്പ് കൂട്ടായ്മകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാനാണ് കോടതിയുടെ നിര്‍ദേശമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ഈ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ വിളിച്ചുവരുത്താനും ഫോണ്‍ പിടിച്ചെടുക്കാനുമാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സന്ദേശങ്ങള്‍, ഫോട്ടോകള്‍ തുടങ്ങി എല്ലാ വിവരങ്ങളും സംരക്ഷിക്കണമെന്നും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെടുമ്പോള്‍ കൈമാറണമെന്നും ഗൂഗിളിനോടും വാട്ട്‌സ് ആപ്പിനോടും കോടതി നിര്‍ദേശിക്കുകയും ചെയ്തു. പോലീസിന്റെ അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറണമെന്നും ജെ.എന്‍.യു. രജിസ്ട്രാര്‍ ഡോ. പ്രമോദ് കുമാറിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജെ.എന്‍.യു. അക്രമ സംഭവങ്ങളിലെ തെളിവുകളായ സി.സി.ടി.വി. ദൃശ്യങ്ങളും വാട്ട്‌സ് ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സരംക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യുവിലെ മൂന്ന് അധ്യാപകര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശങ്ങള്‍. ജനുവരി അഞ്ചിനാണ് ജെ.എന്‍.യുവില്‍ സംഘര്‍ഷമുണ്ടായത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon