ന്യൂഡൽഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച നടന്നത് ഒറ്റപ്പെട്ട സംഭവമെന്ന് വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍. അക്രമം നടത്തിയവര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജെഎന്‍യുവില്‍ നടന്നത് മിന്നലാക്രമണമെന്ന് പ്രോ.വിസിചിന്താമണി മഹാപാത്ര പറഞ്ഞു. വിദ്യാര്‍ഥികള്‍ സമരം പിന്‍വലിക്കണമെന്നും പ്രോ.വൈസ് ചാന്‍സിലര്‍ ആവശ്യപ്പെട്ടു. അതേസമയം വിദ്യാര്‍ഥി സമരത്തെ പരോക്ഷമായി പിന്തുണച്ച് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ രംഗത്തെത്തി. ഫീസ് കുറയ്ക്കണമെന്നും അക്രമത്തിന് പിന്നില്‍ ആരായിരുന്നാലും കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമികളുടെ മിക്ക വാട്സാപ്പ് നമ്പരുകളും ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon