കൊച്ചി: കേരളത്തിലെ ജയിലുകളും കോടതികളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബന്ധിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍വഹിക്കും. കേരളത്തിലെ 53 ജയിലുകളിലെ 87 സ്റ്റുഡിയോകളെയും 372 കോടതികളെയുമാണ് ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
കെല്‍ട്രോണും ബിഎസ്എന്‍എലും, യുടിഎലും, കേരള ഐടി മിഷനുമാണ് സാങ്കേതിക പിന്തുണ നല്‍കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം പൂര്‍ണമായി നടപ്പാകുന്നതോടെ ദിനംപ്രതി എസ്കോര്‍ട്ട് ഡ്യൂട്ടി ചെയ്യുന്ന 800-ഓളം പോലീസുകാരുടെ സേവനം തിരികെ ലഭ്യമാവും. കുറ്റവാളികളെ കോടതികളില്‍ കൊണ്ടുപോകുന്നതിലുള്ള അപകടസാധ്യതകള്‍ ഒഴിവാകുകയും, ഒന്നിലധികം കോടതികളില്‍ ഒന്നിലധികം തടവുകാരെ ഹാജരാക്കുന്നതിലൂടെ സമയ ലാഭവുമുണ്ടാകും.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 136 കോടതികളും 14 ജയിലുകളിലെ 38 സ്റ്റുഡിയോകളും നിലവില്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon