കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം.
എന്നാല്‍ എത്ര ദിവസത്തേക്കാണ് കസ്റ്റഡി എന്ന് കോടതി നാളെ വ്യക്തമാക്കും എന്നാണ് ലഭിക്കുന്ന വിവരം. ഇരുവർക്കുമെതിരെ മതിയായ തെളിവുകളില്ല. അതിനാൽ ഇരുവരെയും കസ്റ്റഡിയിൽ വിടരുതെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ കോടതി ഈ വാദം അംഗീകരിച്ചില്ല.
അതേസമയം, യുഎപിഎ കേസ് നിയമസഭയില്‍ വീണ്ടും ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കാറില്ല. എന്നാല്‍ ഈ കേസ് എന്‍ഐഎയുടെ കൈയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. താഹ ഫസലിന്റെ വീട്ടില്‍ ഇന്ന് രാവിലെ സന്ദർശനം നടത്തിയ ശേഷമായിരുന്നു ചെന്നിത്തലയുടെ അഭിപ്രായം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon