ads

banner

Wednesday, 22 January 2020

author photo

തിരുവനന്തപുരം: കരമന ജംഗ്ഷന് സമീപത്തെ ബാറ്റാ ഷോറൂമില്‍ വന്‍തീപിടിത്തം. മൂന്ന് നില കെട്ടിടത്തിന്റെ ഷോറൂമിന് ഏറ്റവും മുകളിലായാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെങ്കല്‍ ചൂളയില്‍ നിന്ന് മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. കരമന പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.  സംഭവത്തില്‍ ആളപായമില്ല.

ഷോറൂമിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചെരുപ്പുകളും ബാഗുകളും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 

രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സുകള്‍ എത്തിയതോടെ തിരക്കേറിയ റോഡില്‍ ഏറെനേരം ഗതാഗതക്കുരുക്കും ഉണ്ടായി. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഈ ഷോറൂമില്‍ നിന്നായിരുന്നു ജില്ലയിലെ മറ്റ് ഷോറൂമുകളിലേക്ക് ബാറ്റയുടെ ഉത്പന്നങ്ങള്‍ എത്തിച്ചിരുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement