ന്യൂഡല്‍ഹി: ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നോട്ടീസയച്ചത്. ദളിത് കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. മതംമാറ്റം ദലിതരുടെ സാമൂഹിക സാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
സാമൂഹിക ഉന്നമനത്തിന് നിലവില്‍ നല്കുന്ന സംവരണം ദളിത് ക്രൈസ്തവര്‍ക്കു കൂടി ബാധകമാക്കണമെന്നാണ് ഹര്‍ജിയില്‍ വാദിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങള്‍ക്കും സമാനപ്രശ്നമുണ്ടാകാമെന്നും അവര്‍ക്കും ഇതു ബാധകമാകാമെന്നും നിരീക്ഷിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കാനാണ് സുപ്രീം കോടതി തീരുമാനം.
ഒഡീഷയിലെ വിവിധ ജില്ലകളില്‍ താമസിക്കുന്ന ദലിത് ക്രൈസ്തവര്‍ ഒരുമിച്ചാണ് കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിക്കും നിവേദനം അയച്ചത്. സമൂഹത്തില്‍ തുല്യനീതി ഉറപ്പുവരുത്താനാണ് ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.ക്രൈസ്തവ മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയിട്ടുള്ള ദലിത് വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കുന്നില്ലെന്നും ഹരജിയിലുണ്ട്.
This post have 0 komentar
EmoticonEmoticon