പാല: ബസ് നിര്‍ത്താത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് തുപ്പിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ അറസ്റ്റില്‍. പാലാ പുളിയന്നൂര്‍ സ്വദേശി എന്‍. പ്രവീണാണ് അറസ്റ്റിലായത്. കണ്ടക്ടറുടെ മോശമായ പെരുമാറ്റത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍, പോലീസിന് പുറമേ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗവും ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.
വൈറ്റില ഹബ്ബില്‍ നിന്നും സീതത്തോടിന് സര്‍വ്വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സില്‍ അമ്മയോടൊപ്പം യാത്ര ചെയ്ത പത്താം ക്ലാസ് വിദ്യാത്ഥിനിയോടാണ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ എന്. പ്രവീണ്‍ അപമര്യാദയായി പെരുമാറിയത്. സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഇയാള്‍ വിദ്യാര്‍ഥിനിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചതോടെ ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇന്നലെ രാത്രി പിറവം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പ്രവീണിനെ വൈകീട്ടോടെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല് താനല്ല ബസിന്റെ മുന്‍ സീറ്റിലിരുന്നു യാത്ര ചെയ്തയാളാണ് തുപ്പിയെതെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon