പ്രതിരോധ മന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാവ് രൺദീപ്സിങ് സുർജേവാലയും. പ്രതിരോധ മന്ത്രി പാർലമെന്റിനെ തെറ്റിധരിപ്പിച്ചെന്ന് രാഹുലും പ്രതിരോധ മന്ത്രി കള്ളം പറയുകയാണെന്ന് സുർജേവാലയും പറഞ്ഞു.
സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) കമ്പനിക്ക് ഒരു ലക്ഷം കോടി രൂപയുടെ കരാർ നൽകിയെന്നു പറഞ്ഞതിനെതിരെയാണു നേതാക്കൾ രംഗത്തെത്തിയത്.
ഒരു കള്ളം പറഞ്ഞാൽ അത് മറച്ചുവയ്ക്കുന്നതിനായി വീണ്ടും വീണ്ടും കള്ളം പറയേണ്ടി വരും. റഫാലിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കള്ളങ്ങൾ മറയ്ക്കാനുള്ള തിടുക്കത്തിൽ പ്രതിരോധ മന്ത്രി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു. എച്ച്എഎല്ലിനു സർക്കാർ കരാർ നൽകിയതിന്റെ രേഖകൾ മന്ത്രി പാർലമെന്റിൽ സമർപ്പിക്കണം. അല്ലെങ്കിൽ രാജിവയ്ക്കണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. പ്രതിരോധ മന്ത്രി കള്ളം പറയുകയാണെന്നും അത്തരത്തിൽ ഒരു കരാർ കമ്പനിക്കു നൽകിയിട്ടില്ലെന്നും സുർജേവാല പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon