തിരുവനന്തപുരം എസ്എംവി സ്കൂളിന് സമീപം സ്വകാര്യ ബസ് കണ്ടക്ടർക്ക് കുത്തേറ്റു. ബാലരാമപുരം സ്വദേശി അരുണി(32)നാണ് കുത്തേറ്റത്. അരുണിനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
പ്രകോപനമില്ലാതെ അഞ്ചംഗ സംഘം ബസിൽ കയറി അക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുന്നുവിള ബസിന്റെ കണ്ടക്ടറാണ് അരുണ്‍.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon