തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ ഗുരുതര ആരോപണമുള്ള ലോക്നാഥ് ബെഹ്റയെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഐജി കണ്ടെത്തലുകളില്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി.
ആയുധങ്ങള്‍ കാണാതായ സംഭവം അതീവ ഗൗരവമുള്ളതാണെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിതെന്നും ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു . വിഷയത്തില്‍ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ട് . കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ് പോലീസ് വകുപ്പിലെ അഴിമതികള്‍ സംബന്ധിച്ച് നടത്തിയ ആരോപണങ്ങള്‍ എല്ലാം ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon