കൊച്ചി: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. പാര്‍ട്ടി സഹസംഘടന സെക്രട്ടറി ശിവപ്രസാദ്, ജിവിഎല്‍ നരസിംഹ റാവു തുടങ്ങിയ കേന്ദ്ര നേതാക്കളുടെ നേതൃത്വത്തിലാണ് യോഗം ചേരുക. ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായാണ് കേന്ദ്ര പ്രതിനിധികള്‍ കേരളത്തിലെത്തിയത്. രാവിലെ പത്ത് മണിക്കാണ് യോഗം.
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അമിത് ഷായുടെ കേരള റാലിയുടെ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായതിന് പിന്നാലെ ഒഴിവുവന്ന സംസ്ഥാന ബിജെപി അധ്യക്ഷ പദവിലേക്ക് ആളെ തിരഞ്ഞെടുക്കാതെ അനിശ്ചിതമായി നീളുകയായിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ തന്നെ ആധ്യക്ഷന്‍ ആരെന്ന ഗ്രൂപ്പ് പേരുകളും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. കെ സുരേന്ദ്രനായി മുരളീപക്ഷവും എം ടി രമേശിന് വേണ്ടി കൃഷ്ണദാസ് വിഭാഗവും നടത്തുന്നത് വലിയ നീക്കങ്ങളാണ്. ഗ്രൂപ്പുകള്‍ക്കതീതമായി പരിഗണിക്കുന്ന പേര് ശോഭാ സുരേന്ദ്രന്റേതാണ്. കുമ്മനത്തെ വീണ്ടും പരിഗണിക്കണമെന്ന് ആര്‍എസ്‌എസ് സമ്മര്‍ദ്ദവുമുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon