ads

banner

Thursday, 9 January 2020

author photo

ന്യൂഡൽഹി: സംഘര്‍ഷങ്ങളുടെ പേരില്‍ ജെഎന്‍യു അടച്ചുപൂട്ടില്ലെന്ന് വൈസ് ചാന്‍സലര്‍ എം ജഗ്ദേഷ് കുമാര്‍. സംഘര്‍ഷം കൈകാര്യം ചെയ്ത രീതിയില്‍ മാനവശേഷി മന്ത്രാലയത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് വിസി തള്ളി. മാനവശേഷി മന്ത്രാലയം അന്ത്യശാസനം നല്‍കുകയോ, രാജി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങളുണ്ടാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വിഭാഗം അധ്യാപകര്‍ ഒത്താശ ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍. പ്രതിഷേധിക്കുന്ന ചിലര്‍ക്ക് അക്രമസ്വഭാവമുണ്ട്. സര്‍വകലാശാല രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും വിസി പറഞ്ഞു.

ക്യാംപസില്‍ ഞായറാഴ്ച്ച അക്രമമുണ്ടായപ്പോള്‍ പൊലീസിനെ വിളിക്കാന്‍ വൈകിയെന്ന ആരോപണം തള്ളി വൈസ് ചാന്‍സലര്‍ എം ജഗ്ദേഷ് കുമാര്‍. കാര്യങ്ങള്‍ സംഘര്‍ഷത്തിലേയ്ക്ക് വഴിമാറിയപ്പോള്‍ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. ക്യാംപസിലെത്തിയ പൊലീസ് വാഹനം അക്രമികള്‍ അടിച്ചുതകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

ജെഎന്‍യു വിദ്യാര്‍ഥി പ്രതിഷേധത്തെ പിന്തുണച്ച് ക്യാംപസിലെത്തിയ നടി ദീപിക പദുക്കോണിന് മറുപടിയുമായും വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ രംഗത്തെത്തി. ആര്‍ക്കും ക്യാംപിസിലേയ്ക്ക് വരാം. എന്നാല്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നവര്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിക്കും സമാധാനം ആഗ്രഹിക്കുന്ന അധ്യാപകര്‍ക്കും ഒപ്പം എന്തുകൊണ്ട് നില്‍ക്കുന്നില്ലെന്ന് വിസി ചോദിച്ചു.

ജെഎന്‍യുവിലെ പ്രശ്ന പരിഹാരത്തിന് വിദ്യാര്‍ഥികള്‍ ഉടന്‍ സമരം പിന്‍വലിക്കണമെന്ന് വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ ആവശ്യപ്പെടുന്നു. സര്‍വകലാശാല അധികൃതര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. ഫീസ് വര്‍ധനയുടെ കാര്യത്തില്‍ നേരത്തെ സമായവായമുണ്ടായതാണ്. അതെല്ലാം മറച്ചുവെച്ചാണ് ഇപ്പോള്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സമരം തുടരുന്നതെന്നും വിസി മനോരമന്യൂസിനോട് പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement