ads

banner

Thursday 30 January 2020

author photo

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ വെള്ളിയാഴ്ച എത്തിച്ചേക്കും. ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ടെന്നും നാളെ പുറപ്പെടുമെന്നും അധികൃതര്‍ പറയുന്നു .

വെള്ളിയാഴ്ച വൈകിട്ടോടെ വിമാനമാര്‍ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയാറെടുപ്പുകളാണ് നടത്തുന്നതെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിവൃത്തങ്ങള്‍ വ്യക്തമാക്കി. ആദ്യ വിമാനത്തില്‍ വുഹാന്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കും. ഹുബേയ് പ്രവിശ്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരെ രണ്ടാമത്തെ വിമാനത്തില്‍ ഒഴിപ്പിക്കും.

നാട്ടിലേക്ക് പുറപ്പെടാന്‍ സന്നദ്ധത അറിയിച്ചവരെയാണ് ആദ്യം തിരിച്ചെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും സന്ദേശത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചൈനീസ് എംബസിയും കേന്ദ്രസര്‍ക്കാരും ചര്‍ച്ച നടത്തി. 

അതേസമയം ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്ന കാര്യം വിലയിരുത്താന്‍ ലോകാരോഗ്യ സംഘടനയുടെ യോഗം ഇന്ന് ചേര്‍ന്നേക്കും. ഇന്ത്യയ്ക്ക് പുറമെ യു.കെ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളെല്ലാം സ്വന്തം പൗരന്മാരെ ചൈനയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement