ന്യൂഡൽഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമസംഭവങ്ങളിൽ മരണം 18 ആയി. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. കലാപം നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മോജ് പുർ, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. നൂറുകണക്കിന് കടകളും വാഹനങ്ങളും കലാപകാരികള്‍ കത്തിച്ചു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലീസിന് നിര്‍ദേശം നല്കി യിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമത്തിൽ പരിക്കേറ്റവർക്ക് അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ ഡല്‍ഹിയിലെ തത്സമയ വിവരറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡൽഹി ഹൈക്കോടതി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ അർധരാത്രയിൽ അടിയന്തരമായി ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിർദേശം. അക്രമ സംഭവങ്ങളിൽ സജീവമായി ഇടപെടാതിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിനു മുൻപിൽ രാത്രി പ്രതിഷേധ പ്രകടനം നടന്നു. ജാമിയ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഞായറാഴ്ച തുടങ്ങിയ അക്രമം ചൊവ്വാഴ്ച അര്‍ധരാത്രി വരെ തുടര്‍ന്നു. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ അക്രമം അരങ്ങേറിയ ഭജന്പുരയിലും ഗോകുല്‍പുരിയിലും ചൊവ്വാഴ്ച പൊലീസ് സേനാബലം വീണ്ടും കുറച്ചത് ആക്രമണത്തിന് ആക്കംകൂട്ടി. രാത്രി നിരവധി കടകള്‍ക്ക് തീവെച്ചു. വടികളും ദണ്ഡുകളുമായെത്തി കടകളില്‍ കവര്‍ച്ച നടത്തിയാണ് തീവെച്ചത്.
അതേസമയം, മിക്കയിടങ്ങളിലും ഇന്ന് രാവിലെ മുതൽ സംഘർഷത്തിന് അയവ് വന്നിട്ടുണ്ട്. ഏതാനും ഭാഗങ്ങളിൽ മാത്രമാണ് ഇപ്പോഴും സംഘർഷം നടക്കുന്നത്. ബ്രിജ്‌പുരിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ബ്രഹാം പുരി - മുസ്തഫ ബാദ് പ്രദേശത്ത് കല്ലേറ് നടക്കുന്നതായാണ് വിവരം. അതിനിടെ, ഡൽഹിയിൽ സുരക്ഷയേ കാര്യ കാബിനറ്റ് ഇന്ന് ചേരും. ദേശീയ സുരക്ഷാ ഉപദേഷടാവ് അജിത് ഡോവൽ മീറ്റിംഗിൽ പങ്കെടുക്കും. അജിത് ഡോവൽ നേരത്തെ സംഘർഷ ബാധിത സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon