ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ വിഷയവുമായി ബന്ധപ്പെട്ടുള്ള ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. 55 പോലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷല്‍ കമ്മിഷണറായി എസ്.എന്‍.ശ്രീവാസ്തവയെ നിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
കലാപത്തിന് അയവുണ്ടാകാത്ത സാഹചര്യത്തില്‍ സൈന്യത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ പോലീസിനാവില്ലെന്നും അതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതുമെന്നും കേജരിവാള്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon