ബെയ്ജിംഗ്: കൊറോണ ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 722 കടന്നു. ഒരു അമേരിക്കന്‍ പൗരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. എന്നാല്‍ ഇയാളുടെ പേരോ വിവരങ്ങളോ പുറത്തുവിടാന്‍ യുഎസ് തയ്യാറായിട്ടില്ല. കൊറോണ ബാധിച്ച് ചൈനയില്‍ മരിക്കുന്ന ആദ്യ വിദേശ പൗരന്‍ ഇയാളാണ്. അറുപത് വയസ് പ്രായമുള്ള ഒരാളാണ് മരിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കൊറോണ പടര്‍ന്നുപിടിച്ച വുഹാനിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നതെന്നാണ് വിവരം.
ഇതിനിടെ കൊറോണയെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങളിൽ നിന്ന് 67 കോടി ഡോളർ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി.
രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നത് മരണസംഖ്യ ഇനിയും ഉയരാൻ ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഹുബേയിൽ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്.ചൈനക്ക് പുറത്ത് ഹോങ്കോംഗിലും ഫിലിപ്പീൻസിലുമായി രണ്ടുപേരും കൊറോണ ബാധിച്ച് മരിച്ചു. ഇതിനിടെ ചൈനയിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ ഹോങ്കോംഗ് കൂടുതൽ നടപടികൾ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നെത്തുന്നവരോട് രണ്ടാഴ്ചക്കാലം പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട ഹോങ്കോംഗ് നിയമം ലംഘിച്ചാൽ കടുത്ത നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.
This post have 0 komentar
EmoticonEmoticon