കൽപറ്റ: മാനന്തവാടി തലപ്പുഴ കമ്പമലയില്‍ തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് പട്ടപ്പകൽ മാവോയിസ്റ്റ് പ്രകടനം. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. സംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളായിരുന്നു.
ഇവർ കവലയിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. കൂടാതെ നാട്ടുകാരോട് സംസാരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ നടത്തുന്ന പോരാട്ടങ്ങൾ തങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്ന് കവലയിലെ പോസ്റ്ററുകളിൽ പറയുന്നു.
അതോടൊപ്പം കമ്പമല തൊഴിലാളികൾ ശ്രീലങ്കക്കാരല്ലെന്നും പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഇവിടേക്ക് എത്തുന്നവരെ കായികമായി കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പും പോസ്റ്ററിലൂടെ അവർ നൽകുന്നു.
സിപിഐ മാവോയിസ്റ്റ് കബനി എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസും വനം വകുപ്പും തണ്ടര്‍ ബോര്‍ട്ടും തിരച്ചില്‍ തുടങ്ങി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon