കൊച്ചി: പൗരത്വ ഭേദഗതി നിയമം മുസ്‌ലിം സമൂഹത്തിന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് അയ്യപ്പ ധർമ്മ സേന നേതാവ് രാഹുൽ ഈശ്വർ. പാകിസ്താനിലെ ഹിന്ദുവിനെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്‌ലിമിനെ വേദനിപ്പിച്ചു കൊണ്ടല്ല, പൗരത്വ ഭേദഗതി ബില്ലിന്റെ ഭാഷ മോശം ആണെന്നും നിയമത്തിൽ ഒരു മതങ്ങളുടെയും പേര് പരാമർശിക്കാൻ പാടില്ലായിരുന്നെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പത്താം തിയ്യതി മലപ്പുറം ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്തുമെന്നും രാഹുൽ ഈശ്വർ അറിയിച്ചു.
അതേസമയം, ശബരിമല തിരുവാഭരണവുമായി ബന്ധപ്പെട്ട തർക്കത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തിരുവാഭരണം ഒരു തവണ കൈവിട്ടുപോയാൽ പിന്നീട് തിരിച്ച് കിട്ടില്ലെന്നും, അതുകൊണ്ടുതന്നെ പന്തളം കൊട്ടാരത്തിലെ ഇരുവിഭാഗങ്ങളും യോജിപ്പിലെത്തണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon