തിരുവനന്തപുരം: രണ്ടാം ലോകകേരളസഭയിലെ പ്രതിനിധികൾക്കായി ചെലവഴിച്ച ഭക്ഷണബില്ലിന്‍റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്. സർക്കാരിനെ ഔദ്യോഗികമായി ഈ വിവരം റാവിസ് ഗ്രൂപ്പ് അറിയിച്ചു. പ്രതിനിധികൾക്ക് മാത്രമായി 59 ലക്ഷം രൂപയാണ് ചെലവായത്. ഈ പണം റാവിസ് ഗ്രൂപ്പ് സർക്കാരിൽ നിന്ന് ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും രംഗത്തെത്തി. ഇതുകൊണ്ടാണ് നേരത്തേ തന്നെ ലോകകേരള സഭ ധൂർത്താണെന്ന് ചൂണ്ടിക്കാട്ടി ഇത് ബഹിഷ്കരിച്ചത്. ഒരാളുടെ ഭക്ഷണത്തിനായി മാത്രം രണ്ടായിരം രൂപയോളം (1900 രൂപയും നികുതിയും) ചെലവായെങ്കിൽ അത് ധൂർത്തല്ലെങ്കിൽ പിന്നെന്താണെന്നും പ്രതിപക്ഷം ചോദിച്ചു.
ഇതിനുള്ള മറുപടിയെന്നോണമാണ് റാവിസ് ഭക്ഷണബില്ല് വേണ്ടെന്ന് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. പ്രവാസിക്ഷേമത്തിനായി സർക്കാർ സംഘടിപ്പിച്ച ലോകകേരളസഭ പോലൊരു പരിപാടിയുമായി ബന്ധപ്പെട്ട് റാവിസിനെച്ചൊല്ലി ഇത്തരമൊരു വിവാദമുയർന്നതിൽ സങ്കടമുണ്ടെന്ന് റാവിസ് ഗ്രൂപ്പ് ചെയർമാൻ രവി പിള്ള വ്യക്തമാക്കുന്നു. ഇതിനാലാണ് ബില്ല് വേണ്ടെന്ന് വച്ചത്. എന്നാൽ ഇത്തരത്തിൽ ഒരു സർക്കാർ പരിപാടിക്ക് നൽകിയ ബില്ല് ഒരു സ്വകാര്യ കമ്പനിക്ക് പിൻവലിക്കാനാകുമോ എന്നതു ചോദ്യചിഹ്നമാണ്. ഒരു സർക്കാർ പരിപാടിക്ക് സ്വകാര്യകമ്പനിക്ക് സൗജന്യമായി ഭക്ഷണം നൽകാനാകുമോ എന്നതും, അങ്ങനെയെങ്കിൽ അത് എന്തു വകുപ്പിൽ ഉൾപ്പെടുത്തും എന്നതും പരിശോധിക്കേണ്ടതാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon