ads

banner

Wednesday, 19 February 2020

author photo

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ നടക്കുന്ന ഷഹീൻ ബാഗിലെ സമരവേദി മാറ്റില്ലെന്ന് പ്രതിഷേധക്കാർ. ദേശീയപാതയുടെ പകുതി ഭാഗം പൊലീസാണ് അടച്ചതെന്നും മധ്യസ്ഥരോട് ഇക്കാര്യം അറിയിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഗതാഗത പ്രശ്നം പരിഹരിക്കാനായി സുപ്രിം കോടതി നിയോഗിച്ച മധ്യസ്ഥരുമായി ചർച്ച നടക്കാനിരിക്കെയാണ് പ്രതിഷേധക്കാർ നിലപാട് വ്യക്തമാക്കിയത്.

സുപ്രിം കോടതി നിയോഗിച്ച മധ്യസ്ഥർ ഷഹീൻ ബാഗിലേക്ക് നാലു മണിയോടെ ഇവിടെ എത്തുമെന്നാണ് റിപ്പോർട്ട്. മുതിർന്ന അഭിഭാഷകരായ അഡ്വ. സന്ദീപ് ഹെഗ്ഡെയും സാധനാ രാമചന്ദ്രനും മുൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ വജഹ്ത് ഹബീബുള്ളയുമാണ് സുപ്രിം കോടതി നിയോഗിച്ച മധ്യസ്ഥർ. ഇവർ സമരക്കാരുമായി ചർച്ച നടത്തും. ഇവിടുത്തെ റോഡുകൾ തുറന്നു കൊടുക്കണമെന്ന ആവശ്യമാണ് സുപ്രിം കോടതിക്കു മുന്നിൽ വെച്ചത്. എന്നാൽ ഒരു കാരണവശാലും സമരവേദി മാറ്റില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement