ചെന്നൈ: നടൻ വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പിന്‍റെ വാർത്താക്കുറിപ്പ്. അതേസമയം, 'ബിഗിൽ' എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അൻപുച്ചെഴിയന്‍റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
300 കോടി രൂപയാണ് 'ബിഗിൽ' സിനിമയുടെ ആകെ ബോക്സ് ഓഫീസ് കളക്ഷൻ. എന്നാൽ അൻപുച്ചെഴിയന്‍റെ എജിഎസ് ഗ്രൂപ്പ് ഓഫ് എന്‍റർടെയിൻമെന്‍റിന്‍റെയും എജിഎസ് ഗ്രൂപ്പിന്‍റെ മറ്റ് ഓഫീസുകളിലും നടത്തിയ റെയ്‍ഡിലൂടെ 300 കോടിയിലധികം രൂപയുടെ അനധികൃത രേഖകളും ചെക്കുകളും പ്രോമിസറി നോട്ടുകളും സ്വത്ത് രേഖകളും കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പിന്‍റെ വാർത്താക്കുറിപ്പിലുള്ളത്.
ഇതുമായി ബന്ധപ്പെട്ടാണ് വിജയ്‍യുടെ വീട്ടിൽ റെയ്‍ഡ് നടന്നതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. വിജയ്‍ക്ക് 'ബിഗിൽ' സിനിമയുമായി ബന്ധപ്പെട്ട് കിട്ടിയ പ്രതിഫലവും ഇതുമായി ബന്ധപ്പെട്ട് നിർമാതാവ് ഓഫീസിൽ സൂക്ഷിച്ച രേഖയും തമ്മിൽ പൊരുത്തക്കേടുണ്ട്. വിജയ് ചിലയിടങ്ങളിൽ സ്വത്ത് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള നിക്ഷേപങ്ങളും പരിശോധിക്കുന്നുണ്ട്. പരിശോധന പുരോഗമിക്കുകയാണെന്നും ആദായനികുതി വകുപ്പ് കമ്മീഷണർ സുരഭി അലുവാലിയ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
വിജയ്‍യുടെ ഭാര്യ സംഗീതയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഭാര്യ സംഗീതയുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയത്.
Not even ₹1 rupee seized from @actorvijay residence. So much for dragging him out of a shooting spot & carrying out searches. #ITRaid #Vijay #விஜய்#WeStandWithVIJAY #Master pic.twitter.com/AexjQyQ6rh
— T V F C™ (@TVFC_Off) February 6, 2020
This post have 0 komentar
EmoticonEmoticon