തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് നിന്നുള്ള ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നെത്തിയ ഒരാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.
നിയമസഭയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്നലെ 103 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലൊരാളുടെ ഫലം പോസിറ്റീവാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ കൂടുതല്‍ വൈറസ് ബാധ കേസുകള്‍ ഇനിയും വരാന്‍ സാധ്യതയുണ്ട്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലങ്ങള്‍ കാത്തിരിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു
കേരളത്തില്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കൊറോണ വൈറസ് ബാധയാണ് ഇത്. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് തന്നെ ആകെ മൂന്ന് പേർക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരണം ഉള്ളത്. ഈ മൂന്നുപേരും കേരളത്തിലാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon