തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍ ഡിജിപി എന്ന നിലയില്‍ സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാകാം. ഇക്കാര്യത്തില്‍ ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സെന്‍കുമാറിനെക്കുറിച്ച് ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് ബോധ്യമായല്ലോയെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു. കാട്ടാക്കടയിലെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടയന്തര പ്രമേയത്തിലാണ് എം.വിന്‍സെന്റ് സഭയില്‍ വിഷയം ഉന്നയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടി അസാധാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon