ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപകമായി പടരുന്നതിനിടെ ചൈനയില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമം. മരുന്നുകളും പ്രതിരോധ സാമഗ്രികളും എത്തിക്കണമെന്നുള്ള ആവശ്യവുമായി ചൈനീസ് പ്രധാനമന്ത്രി ലി കെക് ലിയാന്‍ യൂറോപ്യന്‍ യൂണിയനെ സമീപിച്ചു.
കൊറോണ ഭീതിയെ തുടർന്ന് ചൈനയിലെ വുഹാൻ ഉൾപ്പെടെ വിവിധ നഗരങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ ഭീതിയെ തുടർന്ന് പുറത്തിറങ്ങാതായതോടെ ഉത്‌പാദന മേഖലയും ചരക്ക് നീക്കമുൾപ്പെടെ എല്ലാം നിലച്ചിരിക്കുകയാണ്. പല വ്യാപാര സ്ഥാപനങ്ങളും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെയാണ് ഭക്ഷ്യവസ്തുക്കൾക്ക് ഉൾപ്പെടെ ക്ഷാമം നേരിടുന്നത്.
കഴിഞ്ഞ ദിവസം മാത്രം ചൈനയില്‍ 57 മരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. 2,103 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 16,600 ആയി ഉയര്‍ന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon