തിരുവനന്തപുരം: പാമ്പുപിടുത്തത്തിനിടെ അണലിയുടെ കടിയേറ്റ വാവ സുരേഷ് സുഖം പ്രാപിക്കുന്നു. സൗജന്യ ചികില്‍സ നല്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനാണ് നിര്‍ദേശം നല്കിയത്. നിലവില്‍ മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികില്‍സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രിയുടെ ഒാഫീസ് അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് വിദഗ്ധ ചികില്‍സ നല്കുന്നത്. വൈകിട്ടോടെ പ്രത്യേക മുറിയിലേയ്ക്ക് മാറ്റും. നിരവധി തവണ പാമ്പുകടിയേറ്റിട്ടുള്ള സുരേഷിന്റെ ശരീരം കഴിഞ്ഞ ദിവസങ്ങളില്‍ മരുന്നുകളോട് പ്രതികരിക്കാതിരുന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon