തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വിദ്യാര്‍ഥി ഭക്ഷണം കഴിക്കുകയും നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
തൊണ്ടവേദനക്കും ചുമക്കും കുറവുണ്ട്. പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാംബിള്‍ പരിശോധനക്കായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ള പെണ്‍കുട്ടിക്ക് പുറമെ കുടുംബാംഗങ്ങളും 28 ദിവസം നിരീക്ഷണത്തിലായിരിക്കും.
സംസ്ഥാനത്ത് ആകെ 1793 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1723 പേര് വീടുകളിലും 70 പേര് വിവിധ ആശുപത്രികളിലുമാണ്. രോഗം സംശയിക്കുന്നവരുടെ 39 സാമ്ബിളുകള്‍ പുണെയിലെ എന്‍.ഐ.വിയില്‍ പരിശോധനക്കയച്ചു. ഇതില്‍ 23 സാമ്ബിളുകളുടെ പരിശോധനഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ ഫലം വൈകാതെ വരും
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon