വുഹാന്‍: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 304 ആയി ഉയര്‍ന്നു. 2590 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ 14,380 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരുകയാണ്. ദിനം പ്രതി കൂടുതൽ കൂടുതൽ പേരിലേക്ക് രോഗം പടർന്നു പിടിക്കുകയാണ്. രോഗം പടരാതിരിക്കാൻ വേണ്ട നടപടികൾ എടുക്കുന്നുണ്ടെങ്കിലും ചൈനയിൽ വൈറസിനെ ഇനിയും നിയന്ത്രണ വിധേയമാക്കാനോ നശിപ്പിക്കാനോ സാധിച്ചിട്ടില്ല. ഇത് കൂടുതൽ ആശങ്ക പരത്തുന്നുണ്ട്.
അതേസമയം, വിവിധ രാജ്യങ്ങളിലേക്ക് വൈറസ് പടരുന്നതിനാൽ ലോകം മുഴുവൻ ആശങ്കയിലാണ്. മിക്ക രാജ്യങ്ങളും ചൈനയിലുള്ള സ്വന്തം പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന നടപടി സ്വീകരിച്ചുവരികയാണ്ചൈ. ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നവരെ പാര്‍പ്പിക്കുന്നതിനായി ഹരിയാനയ്ക്കു സമീപം മാനേസറി താത്കാലികമായ നിരീക്ഷണ കേന്ദ്രം സജ്ജമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon