ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നുറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വീണ്ടും വരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം എന്‍ഡിഎയിലേക്ക് പുതിയ കക്ഷികളെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റഫാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാത്തത് ചോദ്യങ്ങള്‍ക്ക് അടിസ്ഥാനമില്ലാത്തതിനാലാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിക്കും. എന്‍ഡിഎയുടെ നയങ്ങളുമായി സഹകരിക്കാന്‍ തയാറുള്ളവര്‍ക്ക് മുന്നണിയിലേക്ക് സ്വാഗതം. മുന്നണിയുടെ വാതില്‍ എപ്പോഴും തുറന്നിട്ടിരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2014ല്‍ തങ്ങള്‍ അധികാരത്തില്‍ എത്തിയത് ചരിത്ര വിധിയായിരുന്നു. 2019ല്‍ വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
റഫാലിനെക്കുറിച്ചും പ്രഗ്യാസിങ് ഠാക്കൂര്‍ അടക്കമുള്ള നേതാക്കന്മാരുടെ ഗോഡ്സെ സ്തുതികളെക്കുറിച്ചും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. റഫാലില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തത് ആരോപണങ്ങള്‍ക്ക് കഴമ്പില്ലാത്തതിനാലാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

This post have 0 komentar
EmoticonEmoticon