ads

banner

Friday, 17 May 2019

author photo

ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി നരേന്ദമോദി രാജ്യത്തിലെ ജനങ്ങളുടെ മുഴുവന്‍ പ്രധാനമന്ത്രിയല്ലെന്നും കേവലം ഒരു ശതമാനം മാത്രം വരുന്ന വരേണ്യ വര്‍ഗത്തിന്റെ പ്രധാനമന്ത്രിയാണെന്നും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. ബി.എസ്.പി. അധ്യക്ഷ മായവതിയും അഖിലേഷ് യാദവും സംയുക്തമായി ചേര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.


 അഖിലേഷ് യാദവിന്റെ വാക്കുകള്‍ ഇപ്രകാരം-'ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് രാജ്യത്തെ സംരക്ഷിക്കാനുള്ളതാണ്. മോദി രാജ്യത്തെ ഒരു ശതമാനം മാത്രം വരുന്ന വരേണ്യവര്‍ഗത്തിന്റെ പ്രധാനമന്ത്രിയാണ്. രാജ്യത്തിലെ ജനങ്ങളുടേതല്ല. പ്രധാനമന്ത്രിയെന്ന നിലയില്‍ രാജ്യത്തിന് വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്നും ചെയ്തിട്ടില്ല. പകരം പരസ്യങ്ങള്‍ നല്‍കുകയാണുണ്ടായത്.'


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement