ads

banner

Friday, 17 May 2019

author photo

തൃശൂര്‍: ബാര്‍ ലൈസന്‍സിനു വേണ്ടി വ്യാജരേഖ ചമച്ച് പഞ്ചായത്തിനെ കബളിപ്പിച്ചെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ കാഞ്ഞാണി സ്വദേശി അറസ്റ്റില്‍. പെരുമാടന് വീട്ടില്‍ ജോര്‍ജിനെതിരെയാണ് അന്തിക്കാട് പോലീസ് കേസെടുത്തിരിക്കുന്നത്. മണലൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. അന്തിക്കാട് എസ്ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

തൃശൂര്‍ - വാടാനപ്പള്ളി പാതയില്‍ കാഞ്ഞാണിയിലാണ് സില്‍വര്‍ റസിഡന്‍സി. ഇതില്‍ ടെന്നീസ് കോര്‍ട്ട് കെട്ടിടത്തിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിരുന്നു. ഈ സ്ഥലം പഞ്ചായത്ത് രേഖയില്‍ ബാര്‍ എന്നാക്കി മാറ്റി നല്‍കുവാനാണ് ജോര്‍ജ് അപേക്ഷ നല്‍കിയത്. ഇതോടൊപ്പമുള്ള പ്ലാനില്‍ സര്‍വേ നമ്പരുകള്‍ ചേര്‍ത്തിരുന്നെങ്കിലും ആധാരമോ മറ്റ് കൈവശ രേഖകളോ ഹാജരാക്കിയിരുന്നില്ല. ഇവ ആവശ്യപ്പെട്ടപ്പോള്‍ ഭൂനികുതി അടച്ച രസീതാണ് നല്‍കിയത്. 

രണ്ട് ഘട്ടങ്ങളിലായി ഒരേ നമ്പരില്‍ ഹാജരാക്കിയ ഭൂ നികുതി രസീതുകളും കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ചതില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വില്ലേജ് ഓഫീസറോട് വിശദീകരണം തേടി. അപേക്ഷകന്‍ ഹാജരാക്കിയ രേഖകള്‍ ഒത്ത് നോക്കിയപ്പോള്‍ ഭൂമിയുടെ തരം, നിലം എന്നത് തിരുത്തി പുരയിടം എന്നാക്കിയ വ്യാജരേഖകളാണതെന്ന് ബോധ്യപ്പെടുകയായിരുന്നു.

പ്രശ്‌നം ശ്രദ്ധയില്‍ പെട്ട പഞ്ചായത്ത് ഭരണസമിതി ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement