ads

banner

Friday, 17 May 2019

author photo

കോട്ടയം: കെവിന്‍ വധക്കേസിലെ ഒരു സാക്ഷി കൂടി വിചാരണക്കിടെ കൂറു മാറി.പതിനൊന്നാം പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടുകൂടി കൂറു മാറ്റിയ സാക്ഷികളുടെ എണ്ണം ആറായി. 

നൂറ്റി രണ്ടാം സാക്ഷിയായിരുന്നു ഇംത്യാസ്. ഫോണ്‍ കണ്ടെടുത്തത് തന്റെ സാന്നിധ്യത്തിലല്ല എന്നാണ് കോടതിയില്‍ ഇയാള്‍ മൊഴി മാറ്റിയത്. അതേസമയം, കെവിന്റെ മൃതദേഹം കണ്ടത് പൊലീസിനെ വിളിച്ചറിയിച്ച പൊതുപ്രവര്‍ത്തകന്‍ റെജി ജോണ്‍സണ്‍ ഉള്‍പ്പെടെ എട്ട് സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി. 

ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള 13 പ്രതികള്‍ കോട്ടയത്തേക്കും, തിരികെ കൊല്ലത്തേക്കുള്ള യാത്രാമധ്യേ എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്ത് ഇന്ധനം നിറച്ചത് പേരൂര്‍ക്കട എസ് ബി ഐ ബ്രാഞ്ച് മാനേജര്‍ കൃഷ്ണചന്ദ്രന്‍ സ്ഥിരീകരിച്ചു. കേസില്‍ ഇന്നലെയും രണ്ടു പ്രതികള്‍ മൊഴി മാറ്റിപ്പറഞ്ഞ് കൂറുമാറിയിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement